👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 ജൂലൈ 2021

മേഘവിസ്‌ഫോടനം: കശ്മീരിലും ഹിമാചലിലുമായി 22 പേര്‍ക്ക് ദാരുണാന്ത്യം
(VISION NEWS 29 ജൂലൈ 2021)
ജമ്മു കശ്മീരിലെ കിഷ്ത്വാര്‍, ഹിമാചല്‍ പ്രദേശിലെ ലാഹോള്‍ സ്പിതി എന്നി വ്യത്യസ്ത ഇടങ്ങളിലായുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 22 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗിക്കുകയാണ്. തീര്‍ഥാടന കേന്ദ്രമായ അമര്‍നാഥ് ക്ഷേത്ര പരിസരത്തും മേഘവിസ്‌ഫോടനമുണ്ടായി.

ഹിമാചല്‍ പ്രദേശില്‍ 14 പേരും കിഷ്ത്വാറില്‍ എട്ട് പേരുമാണ് മരണപ്പെട്ടത്. പേമാരിയില്‍ കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തില്‍ നിരവധി വീടുകള്‍ നിലംപതിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ സൈന്യത്തെയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്. ശക്തമായ മഴയില്‍ നദിയില്‍ ജലനിരപ്പ് ഉയരുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only