20 ജൂലൈ 2021

രാജ്യത്ത് 24 മണിക്കൂറിനിടെ 30,093 കൊവിഡ് ബാധിതർ; 374 മരണം
(VISION NEWS 20 ജൂലൈ 2021)




രാജ്യത്തെ കൊവിഡ് കണക്കുകളിൽ ആശ്വാസം. 24 മണിക്കൂറിനിടെ 30,093 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,11,74,322 ആയി ഉയർന്നു. കഴിഞ്ഞ മണിക്കൂറുകളിൽ 374 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,14,482 ആയി ഉയർന്നതായി കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 45,254 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,03,53,710 ആയി ഉയർന്നു. നിലവിൽ 4,06,130 പേർ മാത്രമാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 41 കോടി കടന്നിട്ടുണ്ട് . 41,18,46,401 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only