13 ജൂലൈ 2021

24 മണിക്കൂറിനിടെ 31,443 പേർക്ക് കൊവിഡ്;118 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
(VISION NEWS 13 ജൂലൈ 2021)
രാജ്യത്ത് 24 മണിക്കൂറിനിടെ 31,443 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 118 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.49007 പേർ രോ​ഗമുക്തി നേടി. 97.28 ശതമാനമാണ് രോ​ഗമുക്തി നിരക്ക്. 4,31,315 പേരാണ് നിലവിൽ ചികിത്സയിലുള്ളത് 109 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. 2020 മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ 410784 പേർ ഇതുവരെ മരണത്തിന് കീഴടങ്ങി.38,14,67,646 പേരാണ് ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only