28 ജൂലൈ 2021

രാജ്യത്ത് 24 മണിക്കൂറിനിടെ 43,654 പേർക്ക് കൊവിഡ്; 640 മരണം
(VISION NEWS 28 ജൂലൈ 2021)
രാജ്യത്തെ കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർധന. 24 മണിക്കൂറിനിടെ 43,654 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 640 മരണവും ഇന്നലെ സ്ഥിരീകരിച്ചതായി കേന്ദ്രആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,22,022 ആയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി നിലവില്‍ 3,99,436 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. ഇന്നലെ 41,678 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,06,63,147 ആയി ഉയര്‍ന്നു.ഇതുവരെ രാജ്യത്ത് 44,61,56,659 പേര്‍ കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only