07 ജൂലൈ 2021

രാജ്യത്ത് 24 മണിക്കൂറിനിടെ 43,733 പേർക്ക് കൂടി കൊവിഡ്;930 മരണം
(VISION NEWS 07 ജൂലൈ 2021)




രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 43,733 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 930 പേരാണ് ഇന്നലെ മരിച്ചത്. തുടർച്ചയായി അമ്പതിനായിരത്തിൽ താഴെയാണ് പ്രതിദിന രോ​ഗികളുടെ എണ്ണം. 3,06,63,665 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് ഇതിൽ 4,04,211 പേർ മരണത്തിന് കീഴടങ്ങിയതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 47,240 പേരാണ് കൊവിഡിൽ നിന്നും മുക്തി നേടിയത്. ഇതുവരെ 2,97,99,534 പേർ രോ​ഗമുക്തി നേടിയിട്ടുണ്ട്. 4,59,920 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിൽ ചികിത്സയിലുള്ളത്. 36,13,23,548 പേർ രാജ്യത്ത് ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only