👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


30 ജൂലൈ 2021

രാജ്യത്ത് 24 മണിക്കൂറിനിടെ 44,230 പേർക്ക് കൊവിഡ്;555 മരണം
(VISION NEWS 30 ജൂലൈ 2021)
രാജ്യത്തെ കൊവിഡ് കണക്കുകളിൽ നേരിയ വർധന.24 മണിക്കൂറിനിടെ 44,230 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 3,15,72,344 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 555 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,23,217 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,360 പേർ സുഖം പ്രാപിച്ചു. 3,07,43,972 പേരാണ് ഇതുവരെ കൊവിഡ് മുക്തി നേടിയത്. നിലവിൽ വിവിധ സംസ്ഥാനങ്ങളിലായി 4,05,155 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 97.38% ആണ്. പരിശോധനാ നിരക്ക് ​ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. ആകെ നടത്തിയത് 46.46 കോടി പരിശോധനകളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only