08 ജൂലൈ 2021

ലോകത്ത് 24 മണിക്കൂറിനിടെ നാലര ലക്ഷത്തിനടുത്ത് കൊവിഡ് കേസുകള്‍
(VISION NEWS 08 ജൂലൈ 2021)




ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി അന്‍പത്തിയെട്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.45 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 8,000ത്തിലധികം പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ആകെ മരണം 40,17,002 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനേഴ് കോടി കടന്നു.ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കൊവിഡ് കേസുകളിലും മരണത്തിലും ബ്രസീലാണ് ഒന്നാമത്. രാജ്യത്ത് അരലക്ഷത്തിലധികം പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1595 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 5.28 ലക്ഷം പിന്നിട്ടു. ഒരു കോടി എണ്‍പത്തിയൊന്‍പത് ലക്ഷം രോഗബാധിതരാണ് രാജ്യത്തുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only