24 ജൂലൈ 2021

സെബി ആക്റ്റ് 24 പ്രകാരം കുറ്റം ചുമത്താന്‍ സെബിയുടെ അനുമതി ആവശ്യമില്ല; നിർദ്ദേശവുമായി സുപ്രീംകോടതി
(VISION NEWS 24 ജൂലൈ 2021)
സെബി ആക്റ്റ് 24 എ വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് സെബിയുടെ അനുമതി നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. എന്നാല്‍, ഈ വകുപ്പ് ചുമത്തുന്ന വിഷയത്തില്‍ കോടതികളും സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലുകളും സെബിയുടെ ഉപദേശം തേടണമെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.

സെബി ആക്റ്റിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് വിചാരണ നേരിടുന്ന പ്രകാശ് ഗുപ്ത നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി നിരീക്ഷണം. വാരാണസിയിലെ ഹോട്ടല്‍ ശൃംഖലയുടെ ഡയറക്ടറായ പ്രകാശ്ഗുപ്ത കമ്പനിയുടെ ഓഹരിവില്‍പ്പനയില്‍ ക്രമക്കേട് കാണിച്ച്‌ നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ വഞ്ചിച്ചെന്നാണ് കേസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only