26 ജൂലൈ 2021

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം; വാക്സീനായി കാത്തിരിക്കുന്നത് ഒരു കോടി പേർ, കിട്ടുക 30 ലക്ഷം ഡോസ് മാത്രം
(VISION NEWS 26 ജൂലൈ 2021)
സംസ്ഥാനത്ത് വാക്സീൻ ലഭിക്കാനായി കാത്തിരിക്കുന്നത് ഒരു കോടിയിലധികം പേരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാൻ പോകുന്നത്30 ലക്ഷം ഡോസ് വാക്സീനാണെന്നും, ഇതിൽ 22 ലക്ഷം രണ്ടാം ഡോസ് ലഭിക്കേണ്ടവർക്ക് തന്നെ കൊടുക്കേണ്ടതുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. 

സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്സീൻ ലഭിച്ചത് 36.95 ശതമാനവും രണ്ടാം ഡോസ് കിട്ടിയവർ 16.01 ശതമാനവുമാണെന്ന് മന്ത്രിവ്യക്തമാക്കി. ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ് ഈ കണക്ക്. എന്നാൽ കേന്ദ്രസർക്കാർ ഈ കണക്കനുസരിച്ചാണ് വാക്സീൻ നൽകി മുന്നോട്ട് പോകുന്നതെങ്കിൽ, ഓഗസ്റ്റ് മാസത്തിൽ എട്ട് ലക്ഷം പേർക്ക് മാത്രമേ ഒന്നാം ഡോസ് നൽകാൻ സാധിക്കൂ എന്നും വീണാ ജോർജ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only