27 ജൂലൈ 2021

കേന്ദ്രീകൃത പരിശോധന പോര്‍ട്ടല്‍ ജൂലൈ 30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
(VISION NEWS 27 ജൂലൈ 2021)
വ്യവസായ സ്ഥാപനങ്ങളില്‍ കേന്ദ്രീകൃത പരിശോധന നാടത്തുന്നതിനുള്ള പുതിയ പോർട്ടലിന്റെ ഉദ്ഘാടനം ജൂലൈ 30 രാവിലെ 11.00 മണിക്ക് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു.

ഓഗസ്റ്റ് 1 മുതല്‍ പോര്‍ട്ടലധിഷ്ഠിത പരിശോധനാ രീതിയായിരിക്കും നിലവിലുണ്ടാവുക. വ്യവസായ തര്‍ക്ക പരിഹാരത്തിന് വേണ്ടി രൂപം നല്‍കുന്ന പരാതി പരിഹാര സംവിധാനം സംബന്ധിച്ച കരട്ബില്‍ തയ്യാറായിക്കഴിഞ്ഞു. കാലഹരണപ്പെട്ട വ്യവസായ നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കാനുള്ള മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതായും വ്യവസായ മന്ത്രി അറിയിച്ചു .

കേരളം സ്വന്തമായി വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതിക്കായി തോന്നയ്ക്കല്‍ ലൈഫ് സയന്‍സ്പാര്‍ക്കില്‍ സ്ഥലം അനുവദിച്ചു. വാക്‌സിന്‍ ഉത്പാദനവും ഫില്ലിങ്ങും നടത്താന്‍ കഴിയും വിധമുള്ള സാധ്യതകള്‍ ആണ് അന്വേഷിക്കുന്നത്. കോവിഡിനപ്പുറം ഭാവി ആവശ്യങ്ങളെ കൂടി അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് ഇതിലൂടെ സംസ്ഥാനം നടത്തുന്നത് . പുതുക്കിയ ബജറ്റിലെ ധനാഭ്യർത്ഥനയിലുള്ള ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only