28 ജൂലൈ 2021

30 ശതമാനം അധിക സീറ്റുകൾ;സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് വർധിപ്പിക്കും
(VISION NEWS 28 ജൂലൈ 2021)
സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് വർധിപ്പിക്കാൻ തീരുമാനം. പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ ജില്ലകളിൽ 20 ശതമാനം സീറ്റും തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള തെക്കൻ ജില്ലകളിൽ 10 ശതമാനം സീറ്റുമാണ് വർധിപ്പിക്കാൻ തീരുമാനമായത്. സംസ്ഥാനത്തെ പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ഇത്തവണ പ്ലസ്ടു വിജയശതമാനം 87.94 % ആണ്. സയന്‍സ് വിഭാഗത്തില്‍ 90.52 ശതമാനം പേരും കൊമേഴ്‌സ് വിഭാഗത്തില്‍ 89.13 പേരും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 80.4 ഉം പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 3,23,802 പേര്‍ വിജയിച്ചു. 48,383 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിഎച്ച്എസ്ഇ വിജയശതമാനം 80.36 ആണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only