23 ജൂലൈ 2021

പ്രളയ സെസ്സ്‌ ജൂലൈ 31ന്‌ അവസാനിക്കും
(VISION NEWS 23 ജൂലൈ 2021)
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ്സ് ജൂലൈ 31ന് അവസാനിക്കും. 2019 ആഗസ്റ്റ് ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് സെസ് ചുമത്തിയിരുന്നത്. അഞ്ച് ശതമാനത്തില്‍ അധികം നികുതിയുള്ള ചരക്ക് സേവനങ്ങള്‍ക്ക് ഒരു ശതമാനവും സ്വര്‍ണത്തിന് 0.25 ശതമാനവുമാണ് സെസ്സ് ചുമത്തിയിരുന്നത്.

ജൂലൈ 31 ന് ശേഷം വില്പനകള്‍ക്ക് പ്രളയ സെസ് ഈടാക്കാതിരിക്കാന്‍ വ്യാപാരികള്‍ തങ്ങളുടെ ബില്ലിംഗ് സോഫ്റ്റ് വെയറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only