28 ജൂലൈ 2021

ഓണ ചന്തകൾ ആ​ഗസ്റ്റ് പത്താം തീയതി മുതൽ; ഓണക്കിറ്റ് വിതരണം ജൂലൈ 31ന് തുടങ്ങും
(VISION NEWS 28 ജൂലൈ 2021)
സംസ്ഥാനത്ത് അടുത്ത പത്താം തീയതി മുതൽ ഓണച്ചന്തകൾ തുടങ്ങുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. ജില്ലാ കേന്ദ്രങ്ങളിലെല്ലാം ഓണച്ചന്തയുണ്ടാകും. 

നിയോജക മണ്ഡലം അടിസ്ഥാനത്തിൽ അഞ്ച് ജിവസം ഓണച്ചന്ത നടത്തും, ഇത് 16ന് തുടങ്ങും. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഓണക്കിറ്റ് വിതരണം ജൂലൈ 31ന് ആരംഭിക്കും.

റേഷൻ കടകൾവഴി എല്ലാ വിഭാഗം കാർഡുടമകൾക്കും കിറ്റ്‌ ലഭിക്കും. എഎവൈ (മഞ്ഞ) വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2, 3 തീയതിയിലും പിഎച്ച്‌എച്ച്‌ (പിങ്ക്‌) വിഭാഗത്തിന് ആഗസ്‌ത്‌ 4 മുതൽ 7 വരെ എൻപിഎസ് (നീല) വിഭാഗത്തിന് ആഗസ്റ്റ് 9 മുതൽ 12 വരെയും എൻപിഎൻഎസ് (വെള്ള) വിഭാഗത്തിന് ആഗസ്റ്റ് 13 മുതൽ 16 വരെയുമാണ്‌ കിറ്റ്‌ വിതരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only