02 ജൂലൈ 2021

രാജ്യത്ത് കൊവിഡ് കുത്തിവയ്പ് 34 കോടി പിന്നിട്ടു
(VISION NEWS 02 ജൂലൈ 2021)





രാജ്യത്ത് പ്രതിരോധ കുത്തിവയ്പ് 34 കോടി പിന്നിട്ടെന്ന് കേന്ദ്ര റിപ്പോർട്ട്. ഇന്ന് രാവിലെ 7 വരെ 34,00,76,232 ഡോസ് വാക്‌സിൻ നല്‍കിയെന്നാണ് റിപ്പോർട്ട്. ഇതിൽ 33.63 കോടിയിലധികം വാക്സിൻ ഡോസുകൾ (33,63,78,220) സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. പാഴായതുൾപ്പെടെ 33,73,22,514 ഡോസാണ് മൊത്തം ഉപഭോഗമായി കണക്കാക്കുന്നത്. വരുന്ന മൂന്നു ദിവസത്തിനുള്ളിൽ അധികമായി 44,90,000 ഡോസ് വാക്‌സിൻ കൂടി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only