10 ജൂലൈ 2021

346 സിനിമപേരുകൾ കൊണ്ട് താര രാജാവിന്റെ ചിത്രം വരച്ച യുവാവ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ
(VISION NEWS 10 ജൂലൈ 2021)

മലയാള സിനിമാ ലോകത്തെ താര രാജാവ് ഭരത് മോഹൻലാലിന്റെ മുഖചിത്രം വ്യത്യസ്തമായി വരച്ചു കൊണ്ട് അതിശയപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ തന്നെ ഒരു കടുത്ത ആരാധകൻ. മാഹി പന്തക്കൽ സ്വദേശിയായ സ്മിജിത്ത് മോഹനാണ് മോഹൻലാൽ അഭിനയിച്ച 346 സിനിമ പേരുകൾ കൊണ്ട് അദ്ദേഹത്തിന്റെ മുഖചിത്രം ഒരുക്കിയത്. വ്യത്യസ്ത നിറങ്ങൾ ഉപയോഗിച്ചു കൊണ്ട് തയ്യാറാക്കിയ ടൈപ്പോ ഗ്രാഫിക്ക് പോർട്രേറ്റ് ആറു ദിവസം മാത്രം എടുത്ത് ആണ് സ്മിജിത്ത് വരച്ചത്.

 ഈ അപൂർവ്വ പ്രയത്നത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടാനും സ്മിജിത്തിന് കഴിഞ്ഞു. ചിത്രരചന കൂടാതെ ആനിമേഷനിലും ഫിലിം മേക്കിഗിലും സ്മിജിത്ത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തലശ്ശേരി കേരള സ്കൂൾ ഓഫ് ആർട്സ്, മാഹി മലയാള കലാഗ്രാമം എന്നിവിടങ്ങളിൽ നിന്നാണ് ഈ യുവപ്രതിഭ ചിത്രരചന അഭ്യസിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only