23 ജൂലൈ 2021

സംസ്ഥാനത്ത് ആകെ സിക്ക ബാധിച്ചത് 37 പേർക്ക്
(VISION NEWS 23 ജൂലൈ 2021)
സംസ്ഥാനത്ത് ആകെ 37 പേർക്കാണ് സിക്ക ബാധിച്ചത്. നിലവിൽ ഏഴ് രോഗികളുണ്ട്. അഞ്ച് പേർ ഗർഭിണികളാണ്. എല്ലാവരുടെയും നില തൃപ്തികരമാണ്. ഈയാഴ്ച കേസുകൾ കുറവാണ്.

ജാഗ്രത തുടരണം. കൊതുക് വളരാൻ സാഹചര്യം ഒരുക്കരുത്. വീടുകളും സ്ഥാപനങ്ങളും ആശുപത്രികളും ശ്രദ്ധിക്കണം. അല്ലെങ്കിൽ സിക്ക വൈറസ് കേസുകൾ വർധിക്കാൻ സാധ്യതയുണ്ട്. ആരോഗ്യം, തദ്ദേശം, റവന്യു വകുപ്പുകൾ ഒന്നിച്ചാണ് പകർച്ചവ്യാധി പ്രതിരോധത്തിനായി പ്രവർത്തിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only