17 ജൂലൈ 2021

രാജ്യത്ത് ഇന്നലെ 38,079 പേർക്ക് കൊവിഡ്; രോഗമുക്തി നിരക്ക് 97.31%, 500 മരണം
(VISION NEWS 17 ജൂലൈ 2021)
രാജ്യത്ത് ഇന്നലെ 38,079 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആക്ടീവ് കേസുകളുടെ എണ്ണം 424025 ആയി. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.31 ശതമാനം ആയി ഉയർന്നത് ആശ്വാസകരമാണ്.

രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 30227792 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 560 പേരിച്ചതോടെ ആകെ മരണസംഖ്യ 413091 ആയി. രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 399695879 പേര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്‌സിന്‍ സ്വീകരിച്ചത് 4212557 പേരാണെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 16486091 പേരാണ്. ഇതില്‍ 11918696 പേര്‍ ആദ്യ ഡോസും 4567395 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only