18 ജൂലൈ 2021

ഗുജറാത്തിലെ കച്ചിൽ 3.9 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി
(VISION NEWS 18 ജൂലൈ 2021)
ഗുജറാത്തിലെ കച്ചിൽ 3.9 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. മരണമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് 12.43-ഓടെയാണ് ഭൂചലനമുണ്ടായത്. കച്ച് ജില്ലയിലെ ഭച്ചാവുവിന് 19 കിലോമീറ്റര്‍ വടക്ക്-വടക്കുപടിഞ്ഞാറ് 14.2 കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് ഗാന്ധിനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജിക്കല്‍ റിസര്‍ച്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞദിവസം ഭൂചലനമുണ്ടായ മേഖലയില്‍ തന്നെയാണ് ഇന്നും ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.02-ന് 1.6 തീവ്രതയിലുള്ള ഭൂചലനം മേഖലയില്‍ അനുഭവപ്പെട്ടിരുന്നു. ഭച്ചാവുവിന് 21 കിലോമീറ്റര്‍ വടക്ക്- വടക്കുകിഴക്കായാണ് ഭൂചലനമുണ്ടായത്.

ഗുജറാത്ത് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ വിലയിരുത്തല്‍ പ്രകാരം അതിതീവ്ര ഭൂകമ്പ സാധ്യതാ മേഖലയിലാണ് കച്ച് ജില്ല ഉള്‍പ്പെടുന്നത്. 2001 ജനുവരിയില്‍ 6.9 തീവ്രതയിലുള്ള ഭൂകമ്പം ജില്ലയിലുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only