25 ജൂലൈ 2021

രാജ്യത്ത് ഇന്നലെ 39,742 പേര്‍ക്ക് കൊവിഡ്; 535 മരണം
(VISION NEWS 25 ജൂലൈ 2021)
രാജ്യത്ത് ഇന്നലെ 39,742 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 535 പേര്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 3,05,43,138 ആയി. 

നിലവില്‍ 4,08,212 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. കൊവിഡ് മൂലം ആകെ മരിച്ചത് 4,20,551 പേര്‍. ഇതുവരെ 43,31,50,864 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ കേരളത്തില്‍ 18,000ത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 51 ദിവസത്തിനിടെയുള്ള ഏറ്റവും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only