02 ജൂലൈ 2021

അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച 4 കോടി വിലമതിക്കുന്ന സ്വർണ്ണം പിടിച്ചെടുത്തു
(VISION NEWS 02 ജൂലൈ 2021)




കോയമ്പത്തൂർ വിമാനത്താവളത്തിൽ 6 യാത്രക്കാരിൽ നിന്ന് 4 കോടി വിലമതിക്കുന്ന 8 കിലോ സ്വർണം പിടിച്ചെടുത്തു.

ഷാർജയിൽ നിന്ന്‌ എത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തിലായിരുന്ന സ്വർണ്ണം ജീൻസും അടിവസ്ത്രങ്ങളും കൂട്ടിച്ചേർത്തു തുന്നിച്ചേർത്ത വസ്ത്രങ്ങൾക്കടിയിലായിരുന്നു ഒളിപ്പിച്ചിരുന്നത്. യാത്രക്കാരെ അറസ്റ്റ് ചെയ്‌തെന്ന്‌ കസ്റ്റംസ് അധികൃതർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only