16 ജൂലൈ 2021

ലൈംഗികാതിക്രമം തടയുന്നതിനിടെ 40 കാരൻ മരിച്ചു : യുവതിയെ പൊലീസ് വെറുതെ വിട്ടു
(VISION NEWS 16 ജൂലൈ 2021)
ചെന്നൈയിൽ ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 21കാരി 40 കാരനെ കൊന്നു. ചെന്നൈയിലെ മിന്‍ജൂരിലാണ് സംഭവം. സംഭവത്തിന് പിന്നാലെ യുവതിയെ പൊലീസ് വിട്ടയച്ചു.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ; യുവതി ഒരു ഫാമില്‍ ജോലി ചെയ്യുന്നതിനിടെ നാല്‍പ്പതുകാരന്‍ ഇവരെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പുരുഷനില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവതി ഇയാളെ തള്ളിയിട്ടപ്പോള്‍ പാറക്കല്ലില്‍ തട്ടി ബോധരഹിതനാവുകയായിരുന്നു. യുവതി തന്നെ ഇയാളെ വലിച്ചിഴച്ച്‌ റോഡില്‍ തള്ളുകായായിരുന്നു.

ഇതേ ഫാമില്‍ തന്നെ ജോലി ചെയ്യുകയായിരുന്ന ഭര്‍ത്താവിനോട് യുവതി കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ഭര്‍ത്താവും മറ്റ് തൊഴിലാളികളും മൃതദേഹം കൊണ്ടിട്ട സ്ഥലത്തെത്തി. ആ സമയത്ത് മറ്റ് ചിലരും അവിടെയുണ്ടായിരുന്നു. സംഭവമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. അപ്പോഴെക്കും മരണം സംഭവിച്ചതായി പൊലീസ് പറഞ്ഞു.ദുരൂഹ മരണത്തില്‍ പൊാലീസ് യുവതിയ്‌ക്കെതിരെ കേസ് എടുത്തെങ്കിലും പിന്നീട് യുവതിയെ വിട്ടയക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only