21 ജൂലൈ 2021

ഇന്ത്യയില്‍ ഇനിയും 40 കോടി പേര്‍ക്ക് കൊവിഡ് വരാന്‍ സാധ്യതയെന്ന് ഐ.സി.എം.ആര്‍
(VISION NEWS 21 ജൂലൈ 2021)
രാജ്യത്തെ മൂന്നു പേരില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ജനസംഖ്യയില്‍ മൂന്നിലൊന്ന് പേരുടെ ശരീരത്തില്‍ ആന്റിബോഡിയില്ല. അതായത് രാജ്യത്തെ 40 കോടി പേര്‍ക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ട്- നാലാംഘട്ട സീറോ സര്‍വേയിലെ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

ജൂണ്‍- ജൂലൈ മാസങ്ങളില്‍ 70 ജില്ലകളിലാണ് നാലാംഘട്ട ദേശീയ സീറോ സര്‍വേ നടത്തിയത്. ആറിനും പതിനേഴിനും ഇടയിലുള്ള കുട്ടികളെയും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ ആകെ ജനസംഖ്യയില്‍ 67.6 ശതമാനം പേര്‍ക്കും രോഗബാധയുണ്ടായിട്ടുണ്ട്.ആദ്യമായാണ് ഇത്തരം ഒരു സര്‍വേയിൽ 6-17 വയസിനിടയില്‍ ഉള്ളവരെ ഉള്‍പ്പെടുത്തുന്നത്. പ്രസ്തുത വിഭാഗത്തിലെ പകുതിയോളം പേരിലും ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only