👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 ജൂലൈ 2021

രാജ്യത്ത് ഇന്നലെ 43,509 പേര്‍ക്ക് കൊവിഡ് ; രോഗമുക്തി നിരക്ക് 97.38%
(VISION NEWS 29 ജൂലൈ 2021)




 
രാജ്യത്ത് ഇന്നലെ 43,509 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,465 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍ 4,03,840 പേരാണ് ചികില്‍സയിലുള്ളത്. രോഗമുക്തി നിരക്ക് 97.38 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

ഇന്നലെ രാജ്യത്ത് 17,28,795 സാംപിളുകളാണ് പരിശോധിച്ചത്. ജൂലൈ 28 വരെ രാജ്യത്ത് 46,26,29,773 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only