12 ജൂലൈ 2021

യു.പിയിലും രാജസ്ഥാനിലും മിന്നലേറ്റ് 49 മരണം
(VISION NEWS 12 ജൂലൈ 2021)
ഉത്തര്‍ പ്രദേശിലെയും രാജസ്ഥാനിലെയും വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച മാത്രം മിന്നലേറ്റ് മരിച്ചത് 49 പേര്‍. ഉത്തര്‍ പ്രദേശില്‍ മാത്രം 30 പേരാണ് മരിച്ചത്.
പ്രയാഗ് രാജില്‍ 14 പേര്‍, കാണ്‍പൂര്‍ ദേഹത് -ഒൻപത് , കൗഷാമ്പി - നാല് എന്നിങ്ങനെയാണ് ഉത്തര്‍ പ്രദേശില്‍ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം.

രാജസ്ഥാനില്‍ ജയ്പൂരില്‍ 11 പേരാണ് മരിച്ചത്. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഞായറാഴ്ചയാണ് ജയ്പൂര്‍, ധോല്‍പൂര്‍, കോട്ട ജില്ലകളിലെത്തിയത്.

ഗാസിപൂര്‍, ഫിറോസാബാദ്, ബല്ലിയ ജില്ലകളില്‍ മുങ്ങി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only