27 ജൂലൈ 2021

'മണി ഹെയ്സ്റ്റ്' സീസൺ 5 ട്രെയിലർ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
(VISION NEWS 27 ജൂലൈ 2021)
ടെലിവിഷന്‍ സിരീസുകളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരെ നേടിയ സ്പാനിഷ് ഹെയ്സ്റ്റ് ക്രൈം ഡ്രാമയാണ് 'മണി ഹെയ്സ്റ്റ്'. ഇതിന്റെ നാല് സീസണുകളാണ് ഇതുവരെ പുറത്ത് വന്നിട്ടുള്ളത്. സിരീസിന്റെ അഞ്ചാമത്തെ സീസണിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അഞ്ചാമത്തേതും, അവസാനത്തേതുമായ സീസണിന്റെ ട്രെയിലര്‍ ഓഗസ്റ്റ് 2ന് പുറത്ത് വരുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് എപ്പിസോഡുകള്‍ വീതമുള്ള രണ്ട് ഭാഗങ്ങളായി എത്തുന്ന സീസണ്‍ 5ന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 1നും, രണ്ടാം ഭാഗം ഡിസംബര്‍ 3നും പ്രേക്ഷകരിലേക്ക് എത്തും. നാലാം സീസണ്‍ പുറത്തിറങ്ങിയത് 2020 ഏപ്രില്‍ 3ന് ആയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only