15 ജൂലൈ 2021

അമ്പ​ല​പ്പാ​റ​യി​ല്‍ യുവാവ് വെ​ടി​യേ​റ്റ് മ​രി​ച്ച സംഭവം; വെ​ടി​യു​ണ്ട 51 ക​ഷ​ണ​ങ്ങ​ളാ​യി ചി​ത​റി അ​വ​യ​വ​ങ്ങ​ളെ ത​ക​ര്‍​ത്തു
(VISION NEWS 15 ജൂലൈ 2021)
തി​രു​വി​ഴാം​കു​ന്ന് അമ്പ​ല​പ്പാ​റ​യി​ല്‍ വെ​ടി​യേ​റ്റ്​ മ​രി​ച്ച ഇ​ര​ട്ട​വാ​രി​യി​ലെ പ​റ​മ്പത്ത് വീ​ട്ടി​ല്‍ സ​ജീ​റി​ന്റെ വ​യ​റി​നും വാ​രി​യെ​ല്ലി​നു​മി​ട​യി​ല്‍ വെ​ടി​യു​ണ്ട തു​ള​ച്ചു​ക​യ​റി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്​​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. 
തു​ള​ച്ചു​ക​യ​റി​യ വെ​ടി​യു​ണ്ട 51 ക​ഷ​ണ​ങ്ങ​ളാ​യി ചി​ത​റി അ​വ​യ​വ​ങ്ങ​ളെ ത​ക​ര്‍​ത്തു.

വ​ള​രെ അ​ടു​ത്തു​നി​ന്നാ​ണ് വെ​ടി​യേ​റ്റ​തെ​ന്ന് മ​ണ്ണാ​ര്‍​ക്കാ​ട് സി.​ഐ പി. ​അ​ജി​ത്കു​മാ​ര്‍ പ​റ​ഞ്ഞു. സ​ജീ​റി​നെ വെ​ടി​വെ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന മ​ഹേ​ഷ്​ വി​ഷം അ​ക​ത്തു​ചെ​ന്ന്​ മ​രി​ച്ചി​രു​ന്നു. ഇയാൾക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

സ​ജീ​റി​ന്റെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ തി​രു​വി​ഴാം​കു​ന്ന് സു​ന്നി ജു​മാ മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​ല്‍ ഖ​ബ​റ​ട​ക്കി. മ​ഹേ​ഷി​ന്റെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന്‌ തി​രു​വി​ല്വാ​മ​ല ഐ​വ​ര്‍​മ​ഠ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only