👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

30 ജൂലൈ 2021

കൊവിഡ് പ്രതിസന്ധി നേരിടാൻ 5650 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്; ആശ്വാസ പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി കെ എൻ ബാല​ഗോപാൽ
(VISION NEWS 30 ജൂലൈ 2021)
കൊവിഡ് പ്രതിസന്ധി നേരിടാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 5650 കോടി രൂപയുടെ പാക്കേജാണ് ധനമന്ത്രി കെ എൻ ബാല​ഗോപാൽ പ്രഖ്യാപിച്ചത്. 2 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സബ്സിഡി ലഭിക്കും. ഒരു ലക്ഷം വ്യാപാരികൾക്ക് ഇത് ​ഗുണം ചെയ്യും. സാമ്പത്തിക പാക്കേജ് ചെറുകിട വ്യാപാരികൾക്കും കർഷകർക്കും ആശ്വാസം പകരുന്ന ഒന്നാണ്. 

വായ്പാ പലിശയുടെ 4% വരെ 6 മാസത്തേക്ക് സർക്കാർ വഹിക്കും. സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് എടുത്ത വായ്പകൾക്ക് ഇളവ്. സർക്കാർ വാടകയ്ക്ക് നൽകുന്ന മുറികളുടെ വാടക ഒഴിവാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only