24 ജൂലൈ 2021

ഇത്തവണ ഹജ്ജ് നിര്‍വഹിച്ചത് 58,518 പേ‍ര്‍
(VISION NEWS 24 ജൂലൈ 2021)
ഹജ്ജിന് അനുമതി ലഭിച്ച 60,000 പേരില്‍ 58,518 തീര്‍ഥാടകരാണു ചടങ്ങ് നിര്‍വഹിച്ചതെന്നു സൗദി അറേബ്യ .25,702 വനിതകളും 32,816 പുരുഷന്മാരുമാണു സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇവരില്‍ ആര്‍ക്കും കൊവിഡോ മറ്റു പകര്‍ച്ചവ്യാധികളോ ഗുരുതര ആരോഗ്യപ്രശ്നങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂരിഭാഗം തീര്‍ഥാടകരും വ്യാഴാഴ്ച തന്നെ മക്കയില്‍ നിന്ന് മടങ്ങിയിരുന്നു .മറ്റുള്ളവര്‍ ഇന്നലെ മടങ്ങി. 2 വാക്സീനും സ്വീകരിച്ചവരായതിനാല്‍ തിരിച്ചെത്തിയ ഹാജിമാര്‍ ക്വാറന്റീനില്‍ പ്രവേശിക്കേണ്ടതില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതെ സമയം നിലവാരമില്ലാത്ത സേവനം നല്‍കിയ ഹജ് ഏജന്‍സികള്‍ക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. ചില ഏജന്‍സികള്‍ നല്‍കിയ ഭക്ഷണം രാജ്യത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു .ഇതിന്റെ പശ്ചാത്തലത്തില്‍ നിലവാരം മെച്ചപ്പെടുത്താത്ത കരാറുകാരുടെ ലൈസന്‍സ് പിന്‍വലിക്കുന്നതും ആലോചനയിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only