👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

30 ജൂലൈ 2021

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയം 99.37 ശതമാനം
(VISION NEWS 30 ജൂലൈ 2021) 
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിജയം 99.37 ശതമാനമാണ്. 12.96 ലക്ഷം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോ​ഗ്യത നേടി. കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ ഒഴിവാക്കി പ്രത്യേക മൂല്യനിർണ്ണയം വഴിയാണ് വിജയം നിർണയിച്ചത്. 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുകയും ഫലപ്രഖ്യാപനത്തിനായി പ്രത്യേക മുല്യനിർണ്ണയരീതിയും ഏര്‍പ്പെടുത്തുകുമായിരുന്നു. പത്താം ക്ലാസിലെ കൂടുതൽ മാര്‍ക്ക് കിട്ടിയ മൂന്ന് തിയറി വിഷയങ്ങളുടെ ശരാശരി മാര്‍ക്ക് കണക്കാക്കി 30 ശതമാനം വെയിറ്റേജും പതിനൊന്നാം ക്ളാസിൽ എല്ലാ തിയറി പേപ്പറിന്‍റെയും മാർക്കും പരിഗണിച്ച് 30 ശതമാനം വെയിറ്റേജും നൽകുമ്പോൾ, പന്ത്രണ്ടാം ക്ളാസിൽ പ്രാക്ടിക്കൽ, ഇന്‍റേണൽ മാര്‍ക്ക്, ക്ളാസ് പരീക്ഷകൾ ഉൾപ്പടെയിലെ പ്രകടനം കണക്കാക്കി 40 ശതമാനം വെയിറ്റേജ് നൽകിയാണ് ഫലപ്രഖ്യാപനം. 

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only