14 ജൂലൈ 2021

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.47 % വിജയം, വിജയ ശതമാനം കൂടുതൽ കണ്ണൂർ കുറവ് വയനാട്
(VISION NEWS 14 ജൂലൈ 2021)
സംസ്ഥാനത്തെ എസ്എസ്എൽസി ഫലം തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.47 ആണ് വിജയ ശതമാനം. മുൻ വർഷം 98.82 ആയിരുന്നു വിജയ ശതമാനം. 121318 പേർക്ക് എല്ലാറ്റിലും എ പ്ലസ് ലഭിച്ചു. 4,21,887 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 4,19,661 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോ​ഗ്യത നേടി. കഴിഞ്ഞ വർഷത്തേക്കാൾ 0.65% കൂടുതൽ. വിജയ ശതമാനം കൂടിയ റവന്യൂ ജില്ല കണ്ണൂർ (99.85%). വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല വയനാട് (98.13%). ഏറ്റവുമധികം വിദ്യാർത്ഥികൾ എപ്ലസ് നേടിയ ജില്ല മലപ്പുറം. കൊവിഡ് കാലത്ത് എസ്എസ്എൽസിക്ക് ഇത്തവണ റെക്കോര്‍ഡ് വിജയശതമാനമാണ് കിട്ടിയത്. 


ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും നടന്നത്. ഗ്രെയ്സ് മാര്‍ക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാല്‍ മൂല്യനിര്‍ണയം ഉദാരമായിരുന്നു.
പരീക്ഷാഫലം അറിയാനുളള വെബ്‌സൈറ്റുകള്‍.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only