09 ജൂലൈ 2021

കൊടുവള്ളിയിൽ അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു.
(VISION NEWS 09 ജൂലൈ 2021)
 
കൊടുവള്ളിയില്‍ വീണ്ടും കവര്‍ച്ചാസംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു. ജാര്‍ഖണ്ഡ് സ്വദേശി നജ്മല്‍ ശൈഖിനെയാണ് രണ്ട് ബൈക്കുകളിലെത്തിയ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. ദേഹമാസകലം പരിക്കേറ്റ തൊഴിലാളിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കവര്‍ച്ചാ സംഘം മദ്രസാബസാറില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ അതിക്രമിച്ചു കയറിയത്. വാതില്‍ കുത്തിപ്പൊളിച്ച്‌ അകത്തുകയറിയ മോഷ്ടാക്കള്‍ തൊഴിലാളികളുടെ മൊബൈലും 5000 രൂപയും എടുത്ത് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നജ്മല്‍ ശൈഖ് ഇവരുടെ പിന്നാലെ ഓടി ബൈക്കിലിരുന്ന ആളെ പിടിച്ചപ്പോഴാണ് റോഡിലൂടെ വലിച്ചിഴച്ചത്.സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only