09 ജൂലൈ 2021

സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹർജി;സർക്കാർ നിലപാട് തേടി ഹൈക്കോടതി
(VISION NEWS 09 ജൂലൈ 2021)
സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി. എന്തുകൊണ്ടാണ് സർക്കാർ സ്ത്രീധന നിരോധന നിയമം സംസ്ഥാനത്ത് കർശനമായി നടപ്പാക്കാത്തതെന്ന് കോടതി ചോദിച്ചു. ഡൗറി പ്രൊഹിബിഷന്‍ ഓഫീസേഴ്സ് നിയമനം നടപ്പിൽ വരുത്താത്തത് എന്താണെന്നും കോടതി സർക്കാരിനോട് ആരാഞ്ഞു. സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥയിൽ സര്‍ക്കാരിന്‍റെ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് പെരുമ്പാവൂർ സ്വദേശിനി ഡോ.ഇന്ദിരാ രാജൻ നൽകിയ പൊതു താൽപ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സ്ത്രീധനത്തിന്റെ പേരിൽ ഇരയാക്കപ്പെട്ടവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നും വിവാഹ സമയത്തോ അനുബന്ധമായോ നൽകുന്ന സമ്മാനങ്ങളടക്കം കണക്കാക്കി മാത്രമേ വിവാഹ രജിസ്ട്രേഷൻ നടത്താവു എന്ന് രജിസ്ട്രാർമാർക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only