03 ജൂലൈ 2021

സംസ്‌ഥാനത്ത് കൂടുതൽ ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങും
(VISION NEWS 03 ജൂലൈ 2021)





സംസ്‌ഥാനത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ റെയിൽവേ തീരുമാനം. ഇതനുസരിച്ച്‌ കൊച്ചുവേളി-ബാനസവാടി ഹംസഫര്‍ എക്‌സ്‌പ്രസ് എട്ടാം തീയതി മുതലും, അതിന്റെ മടക്ക ട്രെയിന്‍ ഒന്‍പതാം തീയതി മുതലും ആരംഭിക്കും. കൂടാതെ കൊച്ചുവേളി-പോര്‍ബന്തര്‍ നാലാം തീയതി മുതലും, എറണാകുളം-ബാനസവാടി വീക്ക്‌ലി അഞ്ചാം തീയതി മുതലും, കന്യാകുമാരി- മാതാ വൈഷ്‌ണോദേവി കത്ര ഹിമസാഗര്‍ ഒന്‍പതാം തീയതി മുതലും സര്‍വീസ് നടത്തും.എന്നാല്‍ കന്യാകുമാരി-മുംബൈ ജയന്തി സര്‍വീസുകള്‍ പുനഃസ്‌ഥാപിക്കണമെന്ന് ശക്‌തമായ ആവശ്യം ഉയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം ഉണ്ടായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only