👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

15 ജൂലൈ 2021

അടിവാരത്ത് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരണപ്പെട്ടു.
(VISION NEWS 15 ജൂലൈ 2021)

താമരശ്ശേരി: അടിവാരത്തിന് സമീപം വീടിനു പിറകിലെ മതിൽ തകർന്നു വീണ് മണ്ണിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചതായി റിപ്പോർട്ട്. കൊച്ചുപറമ്പിൽ സദാനന്ദൻ്റെ ഭാര്യ കനകമ്മയാണ് മരണപ്പെട്ടത്. വീടിനു പിറകിൽ താൽക്കാലികമായുണ്ടാക്കിയ അടുപ്പിൽ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. നാട്ടുകാരുൾപ്പെടെയുള്ളവർ ഉടൻ തന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
മണ്ണ് നീക്കി പുറത്തെടുത്ത ഇവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only