09 ജൂലൈ 2021

സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി വേണം; ഹൈക്കോടതിയിൽ പൊതുതാൽപ്പര്യഹർജി
(VISION NEWS 09 ജൂലൈ 2021)




സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യഹർജി. ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ഇരകളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. വിവാഹ സമയത്തോ അനുബന്ധമായോ നൽകുന്ന സമ്മാനങ്ങളടക്കം കണക്കാക്കി മാത്രമേ വിവാഹ രജിസ്ട്രേഷൻ നടത്താവു എന്ന് രജിസ്ട്രാർമാർക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിലുണ്ട്. പെരുമ്പാവൂർ സ്വദേശിനി ഡോ.ഇന്ദിരാ രാജനാണ് ഹർജി നൽകിയത്. ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only