05 ജൂലൈ 2021

മൊഡേണ വാക്​സിന്‍ ഈ മാസം പകുതിയോടെ ഇന്ത്യയിലെത്തും
(VISION NEWS 05 ജൂലൈ 2021)

അമേരിക്കന്‍ വാക്സിനായ മൊ​ഡേണയുടെ കൊവിഡ്​ വാക്​സിന്‍ ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ലഭ്യമാകുമെന്ന്​ റിപ്പോര്‍ട്ട്​. ജൂ​ലൈ 15 ഓടെ മൊഡേണ വാക്​സിന്‍ ചില മേജര്‍ ആശുപത്രികളില്‍ എത്തുമെന്നാണ്​ ​ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്​ചയാണ്​ സിപ്ലക്ക്​ മോഡേണ വാക്​സിന്‍ ഇറക്കുമതി ചെയ്യാന്‍ ഡ്രഗ്​ റെഗുലേറ്ററുടെ അനുമതി ലഭിച്ചത്​.

ഇറക്കുമതി ചെയ്യുന്ന വാക്​സിന്‍ കേന്ദ്ര സര്‍ക്കാറിന്​ കൈമാറുകയും അവ സൂക്ഷിച്ച്‌​ വെക്കാന്‍ സൗകര്യമുള്ള രാജ്യത്തെ മെട്രോ നഗരങ്ങളിലുള്ള ആശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്യും. ഏഴ്​ മാസം ​വാക്​സിന്‍ സൂക്ഷിച്ച്‌​ വെക്കാന്‍ മൈനസ്​ 20 ഡിഗ്രി സെല്‍ഷ്യസ്​ താപനില ആവശ്യമാണ്​.

ഒരു മാസത്തേക്ക്​ സൂക്ഷിക്കാന്‍ 2-8 ഡിഗ്രി സെല്‍ഷ്യസ്​ താപനില മതിയാകും.28 ദിവസത്തെ ഇടവേളയില്‍ രണ്ട്​ ഡോസ്​ ആയിട്ടാണ്​ വാക്​സിന്‍ നല്‍കുക. മൊഡേണ വാക്​സിന്‍ കൊവിഡിനെതിരെ 90 ശതമാനം പ്രതിരോധം നല്‍കുമെന്നാണ്​ കണ്ടെത്തിയിരുന്നു​. അള്‍ട്രാ കോള്‍ഡ്​ ചെയിന്‍ ഉപകരണങ്ങള്‍ ലഭ്യമായ ആശുപത്രികളിലായിരിക്കും മൊഡേണ വാക്​സിന്‍ ലഭ്യമാകുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only