21 ജൂലൈ 2021

രാജ്യത്തെ ആദ്യ പക്ഷിപ്പനി മരണം ഡല്‍ഹി എയിംസില്‍
(VISION NEWS 21 ജൂലൈ 2021)
രാജ്യത്തെ ആദ്യ പക്ഷിപ്പനി മരണം ഡല്‍ഹി എയിംസില്‍ റിപോര്‍ട്ട് ചെയ്തു. 12 വയസ്സുള്ള ഒരു ആണ്‍കുട്ടിയാണ് രോഗംബാധിച്ച്‌ മരിച്ചത്. എച്ച്‌5എന്‍1 ആവിയന്‍ ചികില്‍സ തേടുന്നതിനിടയിലാണ് മരണം.
കുട്ടിക്ക് രക്താര്‍ബുദത്തിനു പുറമെ നുമോണിയക്കു ബാധിച്ചിരുന്നു. എയിംസിലെ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരുന്നത്.രോഗിയുമായി അടുത്ത ബന്ധം പുലര്‍ത്തിയവരെ പ്രത്യേക നിരീക്ഷണത്തിലേക്ക് അയച്ചു.
എച്ച്‌5എന്‍1 മറ്റ് വൈറസുകളെ അപേക്ഷിച്ച്‌ ശക്തമാണ്. അതേസമയം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണെന്ന് വിദഗ്ധര്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only