23 ജൂലൈ 2021

കായിക മാമാങ്കത്തിന് ഇന്ന് ടോക്കിയോയില്‍ കൊടിയേറ്റ്
(VISION NEWS 23 ജൂലൈ 2021)
ലോകത്തി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ കായിക വിസ്മയത്തിന് ഇന്ന് ടോക്കിയോയില്‍ കൊടിയേറ്റ്. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെ കായിക മാമാങ്കത്തിന് തുടക്കമാകും. ആഘോഷങ്ങളിലേക്കുള്ള തിരിച്ചു വരവിന്റെ തുടക്കമായാണ് ലോക രാഷ്ട്രങ്ങള്‍ ടോക്കിയോ ഒളിമ്പിക്‌സിനെ വിലയിരുത്തുന്നത്. ടെലിവിഷന്‍ ഒളിമ്പിക്‌സെന്ന ഓമനപ്പേരിലാകും ടോക്കിയോ ഒളിമ്പിക്‌സ് ചരിത്രത്തിന്റെ ഭാഗമാകുന്നത്.

‌ഇന്ന് തെളിയുന്ന ഒളിമ്പിക് ദീപശിഖ ഓഗസ്റ്റ് എട്ടിനാകും അണയുക. 16 ദിവസത്തെ കായിക മാമാങ്കം. ഒരു സമയത്ത് ഉപേക്ഷിക്കണമെന്ന വാദം പോലും ഉയര്‍ന്നപ്പോള്‍ തളരാതെ മുന്നോട്ട് പോയി ജപ്പാന്‍ സര്‍ക്കാരും ഒളിമ്പിക് കമ്മിറ്റിയും. ജപ്പാനിലെ വിവിധ നഗരങ്ങളില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നെങ്കിലും ഒളിമ്പിക്‌സ് ഒരുക്കങ്ങള്‍ക്ക് കോട്ടം തട്ടിയിരുന്നില്ല. ഉദ്ഘാടന ചടങ്ങില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ‌‌ പതിനായിരത്തിലധികം താരങ്ങളാണ് 206 രാജ്യങ്ങളില്‍ നിന്ന് ടോക്കിയോയിലെത്തുന്നത്. ഇന്ത്യന്‍ സംഘത്തില്‍ 127 പേര്‍. അമേരിക്കയില്‍ നിന്ന് 600ല്‍ അധികം താരങ്ങള്‍ മത്സരിക്കാനെത്തും. ആകെ താരങ്ങളില്‍ അഞ്ഞൂറോളം പേര്‍ ആദ്യ ഒളിമ്ബിക്‌സിനാണെത്തുന്നത്. ഏഴ് ഒളിമ്പിക്‌സുകളുടെ അനുഭവം പകര്‍ന്നവരും ടോക്കിയോയില്‍ പോരിനിറങ്ങും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only