16 ജൂലൈ 2021

ധനസഹായവും , കിറ്റ് വിതരണവും , പ്രാർത്ഥനാ സംഗമവും നടത്തി
(VISION NEWS 16 ജൂലൈ 2021)കൊടുവള്ളി: 'ഉസ്താദുമാർക്കൊരു കൈത്താങ്ങ് ' എന്ന തലക്കെട്ടിൽ ഇരുമോത്ത് അൻസാറുദ്ദീൻ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ മദ്രസ്സാ ഉസ്താദുമാർക്ക് ധനസഹായവും, കിറ്റ് വിതരണവും നടത്തി.പ്രസിഡണ്ട് പി കെ ബപ്പൻകുട്ടി ഹാജി അദ്ധ്യക്ഷനായി.പി പി അബ്ദുൽ ഖാദർ മൗലവി പ്രാരംഭ ദുആ നടത്തി. 'സ്മാർട്ട് സിറാജുദ്ദീൻ - 20-20'ചെയർമാനും, കൗൺസിലറുമായ പി വി ബഷീർ ഉത്ഘാടനം ചെയ്തു. ട്രഷറർ വി അബ്ദുൽമജീദ്, സെക്രട്ടി കെ കെ എം റാഫി റഹ്മാനി സംസാരിച്ചു. സ്വദർ മുഅല്ലിം ടി കെ അബ്ദുൽഖാദർ ബാഖവി ബലിപെരുന്നാൾ സന്ദേശവും, ദുആ സംഗമത്തിന് നേതൃത്വവും നൽകി.വി ഇൽയാസ് മൗലവി, അബ്ദുറഹ്മാൻ അശ്റഫി,എം പി മൊയ്തീൻ ഹാജി, പി ടി മൂസക്കുട്ടി, ടി പി നിസാർ, എം പി തറുവെയ്കുട്ടി, മണ്ടാട്ട് മുഹമ്മദ്, ഇ മൊയ്തീൻഷാ, ടി കെ അബ്ദുൽ ഖാദർ, എം കെ മുഹമ്മദ് ,വി പി അബ്ദുന്നാസർ ,ഒ പി മജീദ് തുടങ്ങിയവർ സംബന്ധിച്ചു. മദ്രസാ ജനറൽ സെക്രട്ടറി ആർ കെ ജാഫർ വാവാട് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പി കെ സാജിദ് ഫൈസി കളരാന്തിരി നന്ദിയും പറഞ്ഞു.
കോവിഡ് കാല പ്രതിസന്ധിയിൽ എല്ലാവരും പ്രയാസപ്പെടുമ്പോഴും നമ്മുടെ മക്കൾക്ക് അറിവുകൾ നൽകുന്ന ഉസ്താദുമാരെ ചേർത്തു പിടിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും, കുട്ടികളുടെ പഠന കാര്യത്തിലുള്ള രക്ഷിതാക്കളുടെ ഇടപെടൽ പ്രശംസനീയമാണെന്നും ,ഇബ്രാഹിം നബിയുടെ കുടുംബത്തിൻ്റെ ത്യാഗസമ്പൂർണ്ണ ജീവിതം ഈ പരീക്ഷണ കാലത്ത് നമുക്ക് ഏറെ പാഠമാണെന്നും സംഗമം അഭിപ്രായപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only