25 ജൂലൈ 2021

സ്വാതന്ത്ര്യദിനത്തിൽ ദേശിയഗാനം പാടി വെബ്​സൈറ്റിൽ ഇടണം
(VISION NEWS 25 ജൂലൈ 2021)
പുതിയ 'ടാസ്​കു'മായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ മൻ കി ബാതിലാണ്​ പുതിയ നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്​. സ്വാതന്ത്ര്യദിനത്തിൽ പരമാവധി ഇന്ത്യക്കാരെ ഒരുമിച്ച്‌ ദേശീയഗാനം ചൊല്ലിക്കുന്ന പരിപാടി സാംസ്‌കാരിക മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുണ്ട്.

 ഈ ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തിൽ രാജ്യനിവാസികളോട് ദേശീയഗാനം ആലപിക്കാനാണ്​ മോദി അഭ്യർഥിച്ചത്.

പൗരന്മാർക്ക് തങ്ങൾ ദേശീയഗാനം ആലപിക്കുന്ന വീഡിയോ Rashtragaan.in .എന്ന വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only