10 ജൂലൈ 2021

ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ
(VISION NEWS 10 ജൂലൈ 2021)

സംസ്ഥാനത്ത് ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ഡൗണ്‍ ഇന്നും നാളെയും തുടരും. കർശന നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ തുടരുന്നത്. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് ശനി, ഞായർ ദിവസങ്ങളിലെ ലോക്ഡൗണ്‍ തുടരാൻ സർക്കാർ തീരുമാനിച്ചത്. 

ഇന്നും നാളെയും സംസ്ഥാനത്ത് അവശ്യ സേവനങ്ങൾ മാത്രമെ അനുവദിക്കുകയുള്ളു. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കുമാത്രമാണ് തുറക്കാൻ അനുമതി. ഹോട്ടലുകളിൽനിന്ന് ഹോം ഡെലിവറിയും അനുവദിക്കും. നിർമാണപ്രവർത്തനങ്ങൾ നിയന്ത്രണങ്ങളോടെ അനുവദിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only