11 ജൂലൈ 2021

ബ്രസീലിനെ തകർത്ത് അർജന്റീന കോപ്പ ചാമ്പ്യന്മാർ
(VISION NEWS 11 ജൂലൈ 2021)

കോപ്പ അമേരിക്കയിലെ ഫൈനലില്‍ അര്‍ജന്‍റീനയ്‌ക്ക് ആധിപത്യ വിജയം. മാറക്കാനയില്‍ 1-0ന് ആണ് കോപ്പയിൽ അർജന്റീന മുത്തമിട്ടത്. മേജർ കപ്പുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല എന്ന ആ ചരിത്രം മെസ്സി ഇന്ന് തിരുത്തിക്കുറിച്ചു.. 22-ാം മിനുറ്റില്‍ എഞ്ചല്‍ ഡി മരിയയുടെ കാലുകളില്‍ നിന്നായിരുന്നു അര്‍ജന്‍റീനയുടെ സുന്ദര ഗോള്‍. 22-ാം മിനുറ്റില്‍ എഞ്ചല്‍ ഡി മരിയയുടെ കാലുകളില്‍ നിന്നായിരുന്നു അര്‍ജന്‍റീനയുടെ വിജയ ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ ബ്രസീൽ താരം റിചാർലിസൺ ആദ്യ മിനിറ്റിൽ തന്നെ അർജന്റീനയുടെ വല കുലുക്കി എങ്കിലും ഓഫ്‌സൈഡ് ട്രാപ്പിൽ കുടുങ്ങിയതയോടെ ആ പ്രതീക്ഷ അവസാനിച്ചു.പിന്നീട് കണ്ടത് ഇരു ടീമിന്റെയും പരിശീലകർ താരങ്ങളെ മാറ്റി മാറ്റി പരീക്ഷിക്കുന്ന കാഴ്ച ആയിരുന്നു.87 മിനിറ്റിൽ ഗോളി മാത്രം മുൻപിൽ നിൽക്കെ മെസ്സിക്ക് ഗോൾ നേടാൻ ഉള്ള സുവർണ്ണാവസരം പാഴാക്കി. ഇതോടെ മത്സരം കൂടുതൽ സമ്മർദ്ദത്തിലായി. പിന്നീട് ഇരു ടീമുകളും പരുക്കൻ കളിയാണ് പുറത്തെടുത്തത്. പിന്നീട് തുടർച്ചയായി ബ്രസീൽ ആക്രമണം നടത്തിയെങ്കിലും ഗോൾ മാത്രം അകലെയായി പോയി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only