05 ജൂലൈ 2021

ശബരിമല വരുമാനം പത്തിലൊന്നായി കുറഞ്ഞു: സാമ്പത്തിക പ്രതിസന്ധി രൂക്ഷം
(VISION NEWS 05 ജൂലൈ 2021)

ശബരിമലയിൽ നിന്നുള്ള വരുമാനം പത്തിലൊന്നായി കുറഞ്ഞതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ദേവസ്വം ബോർഡിന് കീഴിലുള്ള ജീവനക്കാർക്ക് ശമ്പളവും പെൻഷനുമായി പ്രതിമാസം 40 കോടിയോളം വേണം. അടിയന്തരസഹായമായി 100 കോടി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബോർഡ്, കഴിഞ്ഞ മാസം സർക്കാരിന് കത്ത് നൽകിയെങ്കിലും തീരുമാനമായിട്ടില്ല. നിലവിലെ പ്രതിസന്ധി തുടർന്നാൽ അടുത്തമാസം ശമ്പളവും പെൻഷനും മുടങ്ങിയേക്കുമെന്ന ആശങ്കയും ശക്തമാണ്.

വരുന്ന മാസപൂജക്ക് പ്രതിദിനം പതിനായിരം തീർത്ഥാകരയെങ്കിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് സർക്കാരിനെ സമീപിച്ചു. 
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ 1,250 ക്ഷേത്രങ്ങളുണ്ടെങ്കിലും പ്രധാന വരുമാന സ്രോതസ്സ് ശബരിമലയാണ്. 2019ൽ 270 കോടി വരുമാനം കിട്ടിയ ശബരിമലയിൽ നിന്ന് കഴിഞ്ഞ സീസണിൽ കിട്ടിയത് 21 കോടി മാത്രം. 

കൊവിഡ് രണ്ടാം വ്യാപനവും ലോക്ഡൗണും വന്ന സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് മാസപൂജക്കും ഭക്തരെ അനുവദിച്ചില്ല. വരുമാന നശ്ടം കൂടി കണക്കിലെടുത്ത് കർക്കിടക മാസ പൂജക്ക് ഭക്തരെ അനുവദിക്കണമെന്നാണ് തിരുവിതാം കൂർ ദേവസ്വം ബോർഡിൻറെ ആവശ്യം. വാക്സീനെടുത്തവരേയും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരേയും കൊവിഡ് മാനദണ്ഡം പാലിച്ച്, പ്രവേശിപ്പിക്കാം. വെർച്വൽ ക്യൂ വഴി പ്രതിദിനം പതിനാിരം പേരെയങ്കിലും ശബരിമലയിൽ അനുവദിക്കണമെന്നുമാണ് ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only