05 ജൂലൈ 2021

ജ്വല്ലറിക്കാരനെ വെടിവച്ച് കൊന്ന് കടകൊള്ളയടിച്ചു; ഏഴ് പേര്‍ അറസ്റ്റില്‍
(VISION NEWS 05 ജൂലൈ 2021)

പട്ടാപ്പകല്‍ ജ്വല്ലറിക്കാരനെ വെടിവച്ച് കൊന്ന് കടകൊള്ളയടിച്ച കേസില്‍ ഏഴ് പേര്‍ പിടിയിലായി. മുംബൈയിലെ ദാഹിസറിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശിയായ പ്രധാന പ്രതി ഉള്‍പ്പെടെ ഏഴ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ബണ്ടി പട്ടിദാറിനെയും കൂട്ടാളികളെയും മധ്യപ്രദേശില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ദാഹിസാര്‍ പ്രദേശത്തെ ഒരു ജ്വല്ലറി ഷോപ്പിലായിരുന്നു പ്രതികള്‍ കവര്‍ച്ച നടത്തിയത്. സംഭവം നടന്ന് 12 മണിക്കൂറിനുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും കടയില്‍ നിന്ന് മോഷ്ടിച്ച 300 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only