22 ജൂലൈ 2021

നിയമസഭാസമ്മേളനം ഇന്നുമുതൽ; ശശീന്ദ്രന്റെ രാജിക്കായി അടിയന്തരപ്രമേയം
(VISION NEWS 22 ജൂലൈ 2021)
15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് ആരംഭിക്കും. ആഗസ്റ്റ് 18വരെയാണ്‌ സമ്മേളനം. 2021-22 വർഷത്തെ ബജറ്റിലെ വകുപ്പ്‌ തിരിച്ചുള്ള ധനാഭ്യർഥനകളിൽ ചർച്ചയും വോട്ടെടുപ്പുമാണ് പ്രധാനം. 20 ദിവസമായിരിക്കും സഭ സമ്മേളിക്കുക. ഫോൺവിളി വിവാദത്തിൽ കുടുങ്ങിയ മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് സഭയിലും പുറത്തും ശക്തമായ പ്രക്ഷോഭം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ശശീന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും.

മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പിന്റെ ധനാഭ്യർഥനയാണ് ഇന്ന് ചർച്ചചെയ്യേണ്ടത്. അതിനാൽ സർക്കാരിനെതിരേ ഇതുവരെ ഉയർന്ന ആരോപണങ്ങൾ സഭയിൽ ഉന്നയിക്കാനുള്ള അവസരമാണ് പ്രതിപക്ഷത്തിന്. പ്രതിഷേധത്തിന്റെ പേരിൽ സഭ തടസ്സപ്പെടുത്തുന്നതിനു പകരം പ്രശ്നങ്ങളെല്ലാം സഭയിൽ ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതാവും ഈ സമ്മേളനകാലത്തും പ്രതിപക്ഷ തന്ത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only