30 ജൂലൈ 2021

കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവച്ച് കൊന്നശേഷം യുവാവ് ജീവനൊടുക്കി
(VISION NEWS 30 ജൂലൈ 2021)




 
കോതമംഗലത്ത്​ വിദ്യാർഥിനിയെ വെടി​വെച്ച്‌​ കൊലപ്പെടുത്തിയ ശേഷം യുവാവ്​ ജീവനൊടുക്കി. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന്​ സമീപമാണ്​ സംഭവം. കണ്ണൂർ സ്വദേശി മാനസ(24) ആണ്​ കൊല്ലപ്പെട്ടത്​. സുഹൃത്ത്​​ രാഖിലാണ്​ മാനസക്ക്​ നേരെ വെടിയുതിർത്തത്​​.

തുടർന്ന്​ സ്വയം വെടിവെച്ച്‌​ രാഖിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാനസ ഏതാനും പെൺകുട്ടികൾക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ രാഹിൻ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. ഇയാൾ മാനസയെ കൊലപ്പെടുത്താനായി കണ്ണൂരിൽനിന്ന് എത്തിയതാണെന്നാണു വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only