👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


28 ജൂലൈ 2021

പഠിക്കാത്തതിന് ആറുവയസ്സുകാരിക്ക് ക്രൂരമർദ്ദനം; പിതാവ് കസ്റ്റഡിയില്‍
(VISION NEWS 28 ജൂലൈ 2021)
എറണാകുളം തോപ്പുംപടിയിൽ ആറുവയസുകാരിക്ക് പിതാവിന്റെ ക്രൂരമർദ്ദനം. കുട്ടി പഠിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. തോപ്പുംപടി ബീച്ച് റോഡിന് സമീപമാണ് സംഭവം. പിതാവിനെ തോപ്പുംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. സേവ്യര്‍ റോജന്‍ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാട്ടുകാരാണ് കുട്ടിയെ സ്ഥിരമായി പിതാവ് ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സംഭവം പൊലീസില്‍ അറിയിച്ചത്. ചൂരല്‍‌ വടി കൊണ്ടാണ് ഇയാള്‍ കുട്ടിയെ മര്‍ദിച്ചിരുന്നത്. കുട്ടിയുടെ ദേഹാസകലം ചൂരല്‍ കൊണ്ട് തല്ലിയതിന്‍റെ പാടുകളാണ്. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം കുട്ടിയെ കെയര്‍ഹോമിലേക്ക് മാറ്റി. കുട്ടിയും പിതാവും അമ്മയുമായി വേര്‍പിരിഞ്ഞ് ജീവിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only