👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


30 ജൂലൈ 2021

ഐസ്‌ക്രീം ബോളില്‍ ഒളിപ്പിച്ച് സ്‌ഫോടകവസ്തു: കണ്ടെത്തിയത് കല്ലായിയില്‍ റെയില്‍പാളത്തില്‍
(VISION NEWS 30 ജൂലൈ 2021)

കോഴിക്കോട്: കല്ലായിയിലെ റെയില്‍ പാളത്തില്‍ സ്ഫോടകവസ്തു കണ്ടെത്തി. ഐസ്‌ക്രീം ബോളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടകവസ്തു.

വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കല്ലായിലെ ഗുഡ്‌സ് ഗോഡൗണിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് ഐസ്‌ക്രീം ബോംബ് രൂപത്തിലുള്ള സ്‌ഫോടകവസ്തു കണ്ടെത്തിയത്.

പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ ബോംബല്ലെന്നാണ് പ്രാഥമിക നിഗമനം. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only