06 ജൂലൈ 2021

ബഷീർ ഓർമ്മയ്ക്ക് തുടക്കമായി.
(VISION NEWS 06 ജൂലൈ 2021)ആവിലോറ:

            ആവിലോറ എം എം. ഏയു.പി സ്ക്കൂളിൽ " ബഷീർ ഓർ മ്മയ്ക്ക് തുടക്കമായി. ജൂലായ് 5 ന് രാവിലെ വിദ്യാലയ വളപ്പിൽ ഹെഡ്മാസ്റ്റർ കെ.പി അബ്ദുറഹിമാനും, സ്കൂൾ മാനേജ്മെന്റ് അംഗം സൈനുദ്ധീനും ചേർന്ന്ഓർമ്മ മരമായി മാംഗോസ്റ്റിൻ നട്ടു.
     വൈക്കം മുഹമ്മദ് ബഷീറിന്റെ മകനും സാംസ്ക്കാരിക പ്രവർത്തകനുമായ അനീസ് ബഷീർ " ബഷീർ ഓർമ " ഉദ്ഘാടനം ചെയ്തു. മകൾ ഷാഹിന ബഷീർ ആശംസ സന്ദേശമയച്ചു. ജൂലായ് 7 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഫോക് ലോറിസ്റ്റും , ഗാനരചയിതാവുമായ ഗിരീഷ് ആ മ്പ്ര ഉദ്ഘാടനം ചെയ്യുന്നതോടെ ബഷീർ ഓർമ 2021 സമാപിക്കും. പുസ്തക ആസ്വാദന കുറിപ്പ് തയ്യാറാക്കൽ. കഥാപാത്ര ആ വിഷ്ക്കാരം, കൃതികളും കഥാപാത്രങ്ങളും , ഡിജിറ്റൽ പതിപ്പ് നിർമ്മാണം എന്നിവ നടന്നു. സ്റ്റാഫ് സെക്രട്ടറി കെ.അബ്ദുറഹിമാൻ , പി.കവിത, എം.ഉമ്മു സുമയ്യ. വി.അബ്ദുൽ സലാം, ടി.പി. സലിം, കെ.എം ബിനീഷ് കുമാർ, ഹിഫ്സു റഹ്മാൻ, ബുർഹാനുദ്ധീൻ തുഫൈൽ , വി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only