16 ജൂലൈ 2021

പ്രവാസികൾക്ക് സന്തോഷവാർത്ത; ഇന്ത്യക്കാരുടെ പ്രവേശന വിലക്ക് പിൻവലിക്കാനൊരുങ്ങി യുഎഇ
(VISION NEWS 16 ജൂലൈ 2021)
ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയ നടപടി യുഎഇ അടുത്തയാഴ്ചയോടെ നീക്കുമെന്ന് സൂചന. ഘട്ടം ഘട്ടമായിട്ടായിരിക്കും പ്രവേശന വിലക്ക് നീക്കുക. താമസ, തൊഴിൽ വിസയുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ യുഎഇ തിരിച്ചുവരാന്‍ അനുമതി നൽകുന്നത്. നിക്ഷേപവിസയുള്ളവർക്കും യാത്രാനുമതിയുണ്ട്. നാട്ടിലെത്തി തിരികെ പോകാൻ കഴിയാതായ പ്രവാസികൾക്ക് തീരുമാനം വലിയ ആശ്വാസമാകും.ഇതിനോടകം തന്നെ ഏതാനും വിമാന കമ്പനികൾ ബുക്കിം​ഗ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ യാത്ര എന്ന് ആരംഭിക്കുമെന്ന് ഏജൻസികൾ യാത്രക്കാർക്ക് ഉറപ്പു നൽകിയിട്ടില്ല. നിലവിൽ 17000-18000 രൂപയാണ് കൊച്ചി-ദുബൈ യാത്രയുടെ ടിക്കറ്റ് നിരക്ക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only